Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആത്മനദി എന്നിലേക്കൊഴുക്കുവാനായി

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി
ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍
ആത്മനാഥന്‍ എന്നോട് തന്‍ കരുണ കാട്ടി
ആത്മനദി എന്നിലേക്കും അവന്‍ ഒഴുക്കി

ആത്മനദി എന്‍റെ പാദങ്ങള്‍ നനച്ചപ്പോള്‍
ആനന്തത്താല്‍ എന്റെയുള്ളം തുളുംബിപ്പോയി
പുതിയൊരു ശക്തി എന്നിലെക്കെന്‍ നാഥന്‍
ആണ് നിമിഷം പകര്‍ന്നു തുടങ്ങി

ആത്മനദി എന്‍റെ മുട്ടോളം എത്തിയപ്പോള്‍
ആകുലം മറന്നു ഞാന്‍ ആരാധിച്ചു പോയ്
അത്യന്ത ശക്തിയലെന്‍ മണ്‍ കൂടരമങ്ങു
പന്ത് പോലെ പൊങ്ങി പൊങ്ങി തുടങ്ങി

ആത്മനദി എന്‍റെ അരയോളം എത്തി
ആരുമറിയാതൊരു ഭാഷ ഞാന്‍ ചൊല്ലി
മനുഷ്യരോടല്ല എന്‍ ദൈവത്തോട് തന്നെ
അന്യ ഭാഷയില്‍ സംസാരിച്ചു തുടങ്ങി

ആത്മനദി എന്‍റെ ശിരസ്സോളം എത്തി
എന്‍ പാദങ്ങള്‍ തറയില്‍ ഉറക്കാതെയായ്
എന്‍ ദേഹത്തിനു തെല്ലും ഭാരം ഇല്ലാതായി
ആത്മ നദിയിലങ്ങു നീന്തി തുടങ്ങി

ആത്മശക്തിയാലെന്നെ നിറച്ചീടുക
ആത്മ നദി എന്‍റെമേൽ ഒഴുക്കേണമെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.