Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അബ്രാഹാമിൻ പുത്രാ നീ

അബ്രാഹാമിൻ പുത്രാ നീ
പുറത്തേക്കു വരിക ദൈവം
നിനക്കൊരുക്കിയ നന്മ കാൺക
പൊളിക്കുക നിൻ കൂടാരങ്ങളെ
ദൈവമഹത്വം കാൺക

വിശുദ്ധിയും വേർപാടും പാലിക്ക നീ
യേശുവിൻ കൂടെ നടക്ക
പ്രാപിക്ക, പ്രാപിക്ക നീ തൻ കൂടെ
അളവില്ലാ അനുഗ്രഹങ്ങൾ

അപ്പന്റെ അനുഗ്രഹം മക്കൾക്കവകാശം
അക്സായെപ്പോലതു പ്രാപിക്ക നീ
ആകയാൽ നിന്നുടെ ആവശ്യങ്ങൾ
ചോദിക്ക വിശ്വാസത്താൽ

ഈ ശരീരവും ആയുസ്സും മാത്രം
കർത്താവിൻ വയലിൽ അദ്ധ്വാനിക്കുവാൻ
അതിനായ് ധനവും ആരോഗ്യവും നീ
ചോദിക്ക വിശ്വാസത്താൽ

നിന്നെക്കുറിച്ചേശുവിനുണ്ടാരു സ്വപ്നം
വൻ കരങ്ങളിൽ സ്വയം ഏൽപ്പിക്ക നീ
ഇടിക്കുന്നിടം വെടിഞ്ഞാടിപ്പോക
പണിയും നിന്നെ തമ്പുരാൻ

അരിയാബാബിലോൻ നദിക്കരികേ
അബ്രഹാമിൻ ദൈവമേ തുണ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.