Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അക്കരെ നാട്ടിലെൻ വാസമേകിടാൻ

അക്കരെ നാട്ടിലെൻ വാസമേകിടാൻ
അൻപെഴും നായകൻ വന്നിടാറായ്

നമ്മ വീണ്ടതാം യേശു നായകൻ
വീണ്ടും വന്നിടാൻ കാലമായല്ലോ

ദൂതരിൻ ആരവം കേട്ടിടാറായ്
കർത്തനിൻ കാഹളം ധ്വനിച്ചിടാറായ് (2)
വിണ്ണതിൽ നിത്യമാം വാസമൊരുക്കി
വന്നിടും രക്ഷകൻ മേഘവാഹനെ(2)
നമ്മേ…

ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം
പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ(2)
ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ
പാടും നാം നിത്യവും ഹല്ലെലൂയ്യാ (2)
നമ്മേ…

വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ
വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മേ(2)
ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ
കർത്തനിൻ വേലയെ തികച്ചീടുവീൻ (2)
നമ്മേ…

അഖിലേശ നന്ദനനു അഖിലാണ്ഡ നായകനു
അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരി


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.