Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അണിഅണിയായി പടയണിയായ്

അണിഅണിയായി പടയണിയായ്
അടരാടും പടയണിയായ്
സേനാ നായകനേശുവിനായ്
അണയാം അടർക്കളത്തിൽ

അണിഅണിയായി പടയണിയായ്
അടരാടും പടയണിയായ്
മൃതു ജയിച്ചവനേശുവിനായ്
അണയാം അടർക്കളത്തിൽ(2)

ദൈവത്തിൻ സർവ്വായുധവും
ധരിച്ചു നാം മുന്നേറിടണം(2)
ശത്രുവിൻ എല്ലാ ചുവടുകളും
ചെറുത്തു തോൽപ്പിക്കുക വേണം(2)
വരിച്ചിടും നാം വിജയം(4)

അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ
യേശുവിൻ ഉന്നതനാമത്തിൽ
ശത്രുവെ-വെന്നീടാം(2);-

അണി…

സത്യത്താൽ അര മുറുക്കിടാം
നീതികവചവും ധരിച്ചിടാം (2)
രക്ഷാശിരസ്ത്രം അണിഞ്ഞിടാം
സുവിശേഷത്തിൻ ഒരുക്കമായ് (2)
പാദരക്ഷകളണിയാം (4)

അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ
യേശുവിൻ ഉന്നതനാമത്തിൽ
ശത്രുവെ-വെന്നീടാം (2)

അണി…

വിശ്വാസത്തിൻ പരിചയുമായ്
ആത്മാവും പുതുജീവനുമായ് (2)
ഇരുതലവാൾ പോൽ ഭേദിക്കും
തിരുവചനത്തിൻ വാളേന്താം (2)
വിജയക്കൊടികൾ നാട്ടാം (4)

അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ
യേശുവിൻ ഉന്നതനാമത്തിൽ
ശത്രുവെ-വെന്നീടാം(2);-

അണി…

അഞ്ചു കല്ലെടുത്തുവച്ചു
അങ്ങേകും ദാനങ്ങളോർത്താൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.