Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു

എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു
എന്മനമാനന്ദത്താൽ നിറഞ്ഞിടുന്നു
എൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾ
ക്കെന്തിഹെ ഞാൻ പകരം പരനേകും

ആനന്ദമേ ക്രിസ്ത്യജീവിതം
ആശ്വാസമുണ്ടീപ്പാതയിൽ

നിത്യപിതാവെൻ കൂടെയിരുന്ന്
നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽ
നിർഭയവാസമെനിക്കുണ്ടുലകിൽ
നിത്യവുമീ മരുയാത്രയിലെല്ലാം;- ആനന്ദ…

എൻപ്രിയനെനിക്കായ് കരുതുന്നതിനാൽ
തൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നു
ജീവനും ഭക്തിക്കും വേണ്ടിയതൊക്കയും
തൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ;- ആനന്ദ…

ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ-
ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾ
ആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻ
അത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ;- ആനന്ദ…

അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ-
നത്ഭുതശോഭയിലേക്കു നടത്തുന്നു
അല്പകാലത്തെയീ ക്ലേശങ്ങൾ തേജസ്സിൻ
നിത്യഘനത്തിനായ്ത്തീരുന്നെനിക്ക്;- ആനന്ദ..

എൻപേർക്കായി ജീവൻ വെടിഞ്ഞ
എൻ ഹൃദയം മാറ്റുക തിരുഹിതം പോലെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.