Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ കഴുകേണം ശ്രീയേശുദേവാ

എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽ
മിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകും

നിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്‍റെ
കണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെ

പാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനു
താപത്തോടേശുവെ ഞാൻ വന്നിടുന്നെ

പാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാ
മോദം നൽകിയതോർത്തിതാ വരുന്നേൻ

പാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാ
പാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെ

ദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്‍റെ
സർവ്വ പാപങ്ങളും ക്ഷമിക്കെണമെ

രക്താംബരം പോലുള്ള എന്‍റെ പാപങ്ങൾ-തിരു
രക്തം മൂലം വെണ്മയാക്കീടെണേ

ഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്‍റെ
തള്ളയിൽ നല്ലവനെ തള്ളീടല്ലെ;-

സ്വന്തം നിനക്കിനി ഞാൻ യേശുദേവാ : എന്ന രീതി

എന്നെ കാണും എൻ യേശുവേ
എന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.