Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നേശുനാഥൻ വരുമെ രാജാധിരാജനായ്

എന്നേശുനാഥൻ വരുമെ
രാജാധിരാജനായ് ഒരുനാൾ
ന്യായാധിപാലകൻ താൻ(2)
പ്രഭാവമോടെ വരുമേ

അവൻ അധിപതിയായിനി വരുമ്പോൾ
തരും പ്രതിഫലം തൻ നീതിപോലെ
വരും പുതുമയിൻ പുലരീനാദം(2)
തിരുജനങ്ങളിൽ പ്രത്യാശഗാനം

ഭൂവിൻ അധിപതിയായോൻ
വാണിടും പാലകനായി
കാലത്തിൻ തികവിൽ വരുവാൻ
ലോകത്തെ ഭരണം ചെയ്യും;- എന്നേശു…

മാനവജാതിയെ സർവ്വം
മാറ്റം വരാതുള്ള വചനം
മാറ്റും ഇരുപക്ഷത്തേക്കും
ഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു…

കാലങ്ങൾ തീർന്നിടും മുന്നേ
വേലകൾ തീർത്തു നാം വേഗം
ശുദ്ധസിംഹാസന മുന്നിൽ
ശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു…

എന്നേശുപോയ പാതയിൽ പോകുന്നിതാ
എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.