Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ

എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ
തന്‍റെ കരങ്ങളാൽ താങ്ങി നടത്തുമവൻ
എന്‍റെ കരളിന്‍റെ വേദനയറിയുന്നവൻ
തന്‍റെ കുരിശിന്‍റെ മറവിൽ മറയ്ക്കുന്നവൻ

കാൽവറി ക്രൂശിലെ സ്നേഹമേ
വറ്റാത്ത സ്നേഹത്തിൻ ഉറവിടമേ
വിളിക്കുന്നു നിന്നെ വിടുതലിനായി
വണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ്

അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽ
അനുദിന ഭാരം തൻ ശിരസ്സിലേറ്റി
ആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കി
ആനന്ദ ജീവിതമെനിക്കു നൽകി;- കാൽവറി…

വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ
വാനവരവിൽ തൻ ദൂതരുമായ്
വാനിലേക്കുയരും ഞാൻ മന്നിടം മറക്കും
മണവാളനോടൊത്തു വാസമാകും;- കാൽവറി…

മന്ദതകറ്റിയെൻ ബന്ധനം മാറ്റിയെൻ
അന്ധകാരത്തെ നീ വെളിച്ചമാക്കി
അരയിൽ സത്യമാം ബലത്തെ തന്നവൻ
അടഞ്ഞ വാതിൽ തുറക്കുന്നവൻ;- കാൽവറി…

എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുത്
എന്‍റെ ഉള്ളം നന്ദിയാൽ നിറയുന്നെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.