Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ സങ്കേതവും ബലവും എനിക്കേറ്റം അടുത്ത

എന്‍റെ സങ്കേതവും ബലവും
ഏറ്റവും അടുത്ത തുണയും
ഏതൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെൻ ദൈവമത്രെ

ഇരുൾ തിങ്ങിടും പാതകളിൽ
കരൾ വിങ്ങിടും വേളകളിൽ
അരികിൽ വരുവാൻ കൃപകൾ തരുവാൻ
ആരുമില്ലിതുപോലൊരുവൻ;- എന്‍റെ…

എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങിയെ‍ന്നെ നടത്തും
കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും
കാത്തു പാലിയ്ക്കുമെ‍ന്നെ നിത്യം;- എന്‍റെ…

ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയിൽ രുചിച്ചറിവാൻ
ഇടയായതിനാൽ ഒടുവിൽ വരെയും
ഇനിയെനിക്കെന്നും താൻ മതിയാം;- എന്‍റെ…

എന്നെ തന്നരികിൽ ചേർക്കുവാൻ
എത്രയും വേഗം വന്നിടും താൻ
പുത്തനാം ഭവനം എത്തി വിശ്രമിപ്പാൻ
ആർത്തിയോടെ ഞാൻ കാത്തിരിപ്പു;- എന്‍റെ…

എന്‍റെതെല്ലാം ദൈവമെ
എന്‍റെ യേശു വാക്കു മാറാത്തോൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.