എന്‍റെ യേശുവിന്‍റെ സ്നേഹം ഓർത്താൽ
എന്‍റെ യേശുവിന്‍റെ സ്നേഹം ഓർത്താൽ
നന്ദി കൊണ്ടെന്നുള്ളം തുള്ളുന്നേ
എന്‍റെ യേശു തന്ന സൗഖ്യം ഓർത്താൽ
ഉള്ളം നിറഞ്ഞാരാധിക്കുന്നേ(2)
എന്നെ ആഴമായി കരുതുന്ന
ആ യേശുവേ പോൽ ആരുമില്ലേ
എന്നെ ആഴമായി സ്നേഹിക്കുന്ന
ആ യേശുവേ പോൽ ആരുമില്ലേ(2)
ആരാധ്യനെ (2) ജീവന്‍റെ ജീവനാഥാ
ആരാധ്യനെ (2)ജീവന്‍റെ ജീവനാഥാ
എന്‍റെ യേശു തന്ന നീതി ഓർത്താൽ
പാപം എന്നിൽ വാഴുകയില്ല
എന്‍റെ യേശു ഏറ്റ അടികൾ ഓർത്താൽ
രോഗം എന്നിൽ വാഴുകയില്ല
തന്‍റെ ആഴമാം മുറിവിലും
എൻ സൗഖ്യത്തെ കണ്ട നാഥനെ
എന്നെ ആഴമായി സ്നേഹിക്കുന്ന
ആ യേശുവേ പോൽ ആരുമില്ലേ
ആരാധ്യനെ (2) ജീവന്‍റെ ജീവനാഥാ
ആരാധ്യനെ (2)ജീവന്‍റെ ജീവനാഥാ(3)
എന്നെ താങ്ങിടും തൻ കരങ്ങളിൽ ഞാൻ
കണ്ടിടുന്ന മുറിവുകളിൽ
എന്നെ ചേർത്തണച്ച മാർവിടത്തിൽ
ചോര ചീന്തും മുറിവുകളിൽ
തന്‍റെ ആഴമാം സ്നേഹത്തെ
കോറി ഇട്ട എന്‍റെ കാന്തനെ
എന്നെ ആഴമായി സ്നേഹിക്കുന്ന
ആ യേശുവേ പോൽ ആരുമില്ലേ
ആരാധ്യനെ (2) ജീവന്‍റെ ജീവനാഥാ
ആരാധ്യനെ (2)ജീവന്‍റെ ജീവനാഥാ(3)
Recent Posts
- നാഥൻ വരവിന്നായുണർന്നീടുവിൻ
- നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം
- നാഥൻ നന്മയും കരുണയും ഞാൻ
- നാഥൻ നടത്തിയ വഴികളോർത്താൽ
- നാഥാ നിൻ സന്നിധെ വന്നിടുന്നു