Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ

ഇരുളതിൻ ഭയമോ പകലിൻ പോരാട്ടമോ
ഒന്നും നിന്നെയൊരുനാളുമേശുകില്ല
തകർത്തിടാൻ ശത്രു നിന്നെ ചുറ്റ‍ിവളയും
നിന്നോടടുത്തിടാൻ ദൈവം സമ്മതിക്കുകയില്ല;- ഹല്ലേലുയ്യാ

കെരീത്തു വറ്റിടട്ടെ സാരെഫാത്തും മാറട്ടെ
ഏലിയാവിൻ ദൈവം നിന്നെപ്പോറ്റ‍ിപ്പുലർത്തും
ചൂരച്ചെടിത്തണലിൽ ഉറങ്ങേൺടി വന്നാലും
സ്വർഗ്ഗീയ ഭോജനവുമായ് തട്ടിയുണർത്തും;- ഹല്ലേലുയ്യാ

സിംഹത്തിൻ കുഴിയിൽ നീ അകപ്പെട്ടെന്നാകിലും
നിനക്കൊരു കേടും ഭവിക്കയില്ല
സിംഹത്തിൻ വായടച്ചു നിൻ പ്രാണനെ രക്ഷിക്കും
ലോകത്തിൻ മുമ്പിൽ നിന്നെ മാനിച്ചുയർത്തും;- ഹല്ലേലുയ്യാ

ബാബേൽ തീച്ചൂളയിൽ നീ എറിയപ്പെട്ടാലും
അവിടെയും നിൻ നാഥൻ ഇറങ്ങിവരും
തീച്ചൂളയിൻ ശക്തിയോ ഏഴു മടങ്ങായാലും
തീയിൻ ബലം കെടുത്തുന്നോൻ കൂടെയുണ്ടല്ലോ;- ഹല്ലേലുയ്യാ

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.