ഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാം
ഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാം
വല്ലഭനേശുവിനെ ദിനവും വാഴ്ത്തി സ്തുതിച്ചിടുക
ക്ലേശങ്ങളേറിടുന്നീ മരുവിൽ പ്രിയനെന്‍റെ സഖിയായ്
ഭാരങ്ങളേറിടുമ്പോളെൻ പ്രിയൻ താങ്ങി നടത്തിടുന്നു
നിന്ദിതനായിടത്തു തന്നെ ഞാൻ മാനിക്കപ്പെട്ടിടുമ്പോൾ
ലജ്ജിതനായ്ത്തീർന്നിടും ശത്രു ഓടിയൊളിച്ചിടുമേ;-
മിസ്രയീം വിട്ടിതാ ഞാൻ മരുവിൽ വാഗ്ദത്ത നാട്ടിലേക്ക്
അഗ്നിമേഘസ്തംഭത്തിൻ നിഴലിൽ യാത്ര തുടർന്നിടുന്നു
അഗ്നിസർപ്പ വിഷത്തെ തകർക്കും ക്രൂശിലെ രക്തത്താൽ ഞാൻ
ബാലസിംഹം പെരുമ്പാമ്പിനെയും ചവിട്ടി മെതിച്ചിടും;-
എന്നവകാശത്തെ നോട്ടമിടും അനാക്കിൻ പുത്രന്മാരെ
ആത്മാവിൻ വാളിനാൽ ഞാൻ തകർക്കും ദേശം പിടിച്ചെടുക്കും
പാലും തേനും ഒഴുകും കനാനെൻ വാഗ്ദത്ത ദേശമത്
പാർത്തിടും നിത്യമായ് ഞാനവിടെ പ്രിയനോടൊപ്പമായി;-
ജീവ ജലനദിയുണ്ടവിടെ ജീവതരുക്കളുണ്ട്
ശോഭിത രത്നങ്ങളാൽ നിർമ്മിത ഹർമ്യ രമ്യങ്ങളുണ്ട്
നാലു ദിക്കിൽ വിളങ്ങും ഗോപുരം പന്ത്രണ്ടു രത്നങ്ങളാൽ
കുഞ്ഞാടതിൻ വിളക്കായ് ശോഭിക്കും നിത്യ നിത്യായുഗങ്ങൾ;-
Recent Posts
- നാഥൻ വരവിന്നായുണർന്നീടുവിൻ
- നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം
- നാഥൻ നന്മയും കരുണയും ഞാൻ
- നാഥൻ നടത്തിയ വഴികളോർത്താൽ
- നാഥാ നിൻ സന്നിധെ വന്നിടുന്നു