ഇമ്പമോടേശുവിൽ തേറും അൻപോടെ
ഇമ്പമോടേശുവിൽ തേറും അൻപോടെ സേവിക്കുമേ
കൃപയിൽ ആത്മാവുറയ്ക്കും താപമോ ദൂരവേ
ലഘുസങ്കടങ്ങൾ എണ്ണാ ലോകസുഖമോ ചണ്ടിയേ!
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
തേറും തേറും തേറും അന്ത്യത്തോളം
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
ഇമ്പമോടേശുവിൽ തേറും തന്നാശ്രയം മാത്രമേ
ദേഹിക്കു നല്ലൊരാഹ്ളാദം സഹായം പൂർണ്ണമേ
തേജസ്സുള്ളോർ സന്തോഷമേ തേജസ്സിൻ വാഴ്ച സ്ഥാപിച്ചേ
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
ഇമ്പമോടേശുവിൽ തേറും അമ്പരപ്പൊട്ടുമില്ലേ
കമ്പം കൂടാത്തോർ വിശ്വാസം നങ്കൂരം പോലുണ്ടേ
വിഷാദം ഏറെ പൊങ്ങുമേ വൈഷമ്യം നൊടി നേരമേ
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
ഇമ്പമോടേശുവിൽ തേറും അന്ത്യശ്വാസം പോം വരെ
ശരീരം പുല്ലുപോൽ വാടും കാര്യമല്ലേതുമേ
കേടുള്ളോർ കൂടു വീഴ്കിലും നടുങ്ങിപ്പോകാതുണരും
ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും
തേറും – “വിശ്വസിക്കും”
Recent Posts
- നാഥൻ വരവിന്നായുണർന്നീടുവിൻ
- നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം
- നാഥൻ നന്മയും കരുണയും ഞാൻ
- നാഥൻ നടത്തിയ വഴികളോർത്താൽ
- നാഥാ നിൻ സന്നിധെ വന്നിടുന്നു