Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
എത്രയോ നല്ലവൻ എന്‍റെ ദൈവം
ഇത്രനാളും ഞാൻ രുചിച്ചതല്ലേ
എത്രയോ നിസ്തുലം അവന്‍റെ സ്നേഹം

എണ്ണിക്കൂടാത്തതാം നന്മകൾ നൽകി
ഇന്നയോളമെന്നെ നടത്തിയില്ലേ…

കാലിടാതെൻ മനമിടാതെ
കാതരവഴികളിൽ കൂടെവരും
ഞാൻ വീണുപോയാൽ തൻ ഭുജങ്ങൾ
നീട്ടിയെന്നെ താങ്ങുമവൻ;-

എണ്ണിക്കൂടാ…

ജീവിത വേനൽ ചൂടിലെൻ ജീവൻ
വാടിയുലഞ്ഞു കരിഞ്ഞാലും
തൻ സ്നേഹമഴയാലെന്നിൽ തൻ പുതു-
ജീവനേകും ദൈവമവൻ;-

എണ്ണിക്കൂടാ…

കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും
കൂടെയുണ്ടെന്നുടെ നല്ലിടയൻ
ഞാൻ പോലുമറിയാതെന്റെ വഴിയിൽ
കാവലായിടും സ്നേഹമവൻ:-

എണ്ണിക്കൂടാ…

ഇത്രമാത്രം സ്നേഹം നൽകിടുവാൻ
ഇത്രനല്ലവൻ മമ ശ്രീയേശു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.