Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്തനേശു വാനിൽ വരാറായ്

കർത്തനേശു വാനിൽ വരാറായ്
തന്‍റെ കാന്തയെ ചേർക്കുവാൻ
കാഹളങ്ങൾ മുഴങ്ങീടാറായ്
നാമും വാനിൽ ചേർന്നീടുവാൻ

യുദ്ധം ക്ഷാമം ഭൂകമ്പങ്ങൾ
ഈയുലകിൽ ഏറിടുന്നേ
ഭീതിയേറുന്നേ നരരിൽ
കാന്തയേ നീ ഉണർന്നീടുക;- കർത്ത…

രോഗദുഖ പീഢകളും
നിന്ദ പരിഹാസങ്ങളും
എല്ലാം തീരുമാദിനത്തിൽ
കാന്തൻ കണ്ണീരെല്ലാം തുടയ്ക്കും;- കർത്ത…

മർത്യമാമീ ദേഹം വിട്ടുനാം
തേജസ്സിന്‍റെ രൂപികളായ്
രാപ്പകലില്ലാതാർത്തിടും
കുഞ്ഞാടെ നീ പരിശുദ്ധൻ;- കർത്ത…

ഇന്നു കാണും ലോകമെല്ലാം
അഗ്നിയിൽ വെന്തെരിഞ്ഞീടുമേ
പുതുവാന ഭൂമിയതിൽ
കർത്തൻ കൂടെന്നും വാണിടും നാം;- കർത്ത…

കര്‍ത്താവെന്‍റെ സങ്കേതവും
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.