Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്താവിൻ ഭക്തന്മാർ വാഗ്ദത്ത നാടതിൽ

കർത്താവിന്‍റെ ഭക്തന്മാർ വാഗ്ദത്ത നാടതിൽ
എത്തീടുവതിൻ കാലം സമീപമായ്
മാറ്റൊലി കേൾക്കുന്നു വേഗമൊരുങ്ങുക
ആരവാരത്തോടെ വാനിൽ പ്രിയൻ വരും

ജീവന്‍റെ സുവിശേഷം നാടെങ്ങും ഘോഷിച്ചിട്ട
ക്കരെനാട്ടിൽ ഭക്തരെ ചേർക്കുവാൻ
തെരുവിലും മരുവിലും വഴിയിലും പുഴയിലും
രക്ഷയിൻ സുവിശേഷം നാടെങ്ങും മുഴങ്ങുന്നു;- കർത്താ

വിതയും കൊയ്ത്ത്തും ഫലശേഖരവും കഴി
ഞ്ഞയ്യോ ദൈവമേ രക്ഷിക്കപ്പെട്ടില്ലേ
പരിതാപമോതേണ്ട രക്ഷയിൻ ദൂതുകൾ
ഇന്നു രക്ഷാദിനം പാപി നീ ഓടിവാ;- കർത്താ

ഇനിയൊരു നാളതിൽ രക്ഷയിൻ ദൂതുകൾ
കേൾക്കാമെന്നു ചിത്തേ നിനച്ചീടേണ്ട
രക്ഷയെ ഘോഷിക്കും ഭക്തന്മാർ വാഗ്ദത്ത
നാടതിലെത്തിയാൽ ഇങ്ങില്ലെ സന്തോഷം;- കർത്താ

ആനന്ദഗാനങ്ങൾ വാനത്തിലെൻ പ്രിയ
കാന്തനോടൊത്തു പാടുവാൻ എന്നുള്ളം
നിത്യം കൊതിച്ചിട്ടീലോകം വെറുത്തു ഞാൻ
സർവ്വേശരാ നിൻ വരവു നോക്കി ഞാൻ പാർക്കുന്നു;- കർത്താ

കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
കർത്താവെന്‍റെ ബലവും സങ്കേതവും
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.