Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ക്രൂശിതനേശുവിൻ സാക്ഷികളേ

ക്രൂശിതനേശുവിൻ സാക്ഷികളേ
കുരിശിൻ പടയാളികളേ
ആയുധവർഗ്ഗം കൈകളിലേന്തി
ഐക്യമായ് നീങ്ങീടാം

ശത്രുവിൻ തന്ത്രങ്ങൾ അറിഞ്ഞിടുവാനായ്
ശക്തരായ് തീർന്നീടാം
ചുവടുകൾ സൂക്ഷിച്ചിടാം
നായകൻ മുൻപിലുണ്ട്

ആദ്യസ്നേഹം കുറയുന്നു ദിനവും
അധർമ്മങ്ങൾ പെരുകിടുന്നു
വഴിയിൽ നാം വീണിടായ് വാൻ
വചനത്തിൽ വേരൂന്നിടാം;- ക്രൂശിത…

ഭിന്നത ചമയ്ക്കുന്ന പ്രാകൃതന്മാർ
ആത്മശകതിയെ ത്വജിച്ചിടുമ്പോൾ
ആത്മാവിൽ പ്രാർത്ഥിച്ചിടാം
വിശുദ്ധിയെ സൂക്ഷിച്ചിടാം;- ക്രൂശിത…

കുലി പ്രതിഫലം ലഭിക്കുന്ന സമയങ്ങൾ
ഏറ്റവും ആസന്നമായ്
കാലുകൾ ഇടറിടല്ലേ
കാലങ്ങൾ ഏറെയില്ല;- ക്രൂശിത…

വാതിലുകളേ നിങ്ങൾ തലകളെ ഉയർത്തുവിൻ
മണവാളൻ എഴുന്നെള്ളാറായ്
മണവാട്ടി ഒരുങ്ങീട്ടുണ്ടോ
മൃദുസ്വരം കേൾക്കുന്നുണ്ടോ;- ക്രൂശിത…

ക്രൂശുമെടുത്തിനി ഞാനെൻ യേശുവേ പിൻ
ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.