Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്

മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്
സീയോൻ പുരിയെന്നൊരു നാടുണ്ട്
സ്വർഗ്ഗ സീയോൻ പുരിയെന്നൊരു നാടുണ്ട്

പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേ
മാലിന്യമില്ലാ നല്ല ഭാഗ്യനാടേ
മാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാ
ചേലെഴും ഭക്തരിൻ വിശുദ്ധ നാടേ;- മായാ…

ജീവജലനദിയിൻ തീരത്ത് ജീവതരു
ജീവഫലങ്ങളുമായ് നിന്നിടുന്നു
രാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ട
മേവും വിശുദ്ധ നിത്യരാജാക്കളായ്;- മായാ…

കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന്
മന്നിലെ ഖിന്നതകളില്ല വിണ്ണിൽ
ദാഹവിശപ്പുമില്ല രോഗമരണമില്ല
ആഹാ! എന്തൊരാനന്ദം പുണ്യനാടേ;- മായാ…

യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ്
മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻ
അല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ്
ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം;- മായാ…

മേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *