മേലിലുള്ളെരുശലേമേ കാലമെല്ലാം കഴിയുന്ന
മേലിലുള്ളെരുശലേമേ കാലമെല്ലാം കഴിയുന്ന
നാളിലെന്നെ ചേർക്കണേ നിൻ കൈകളിൽ-നാഥാ!
ലളിതകൃപയുടെ വരിഷമനുദിനമനുഭവി-
പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലിൽ-നിന്‍റെ
പാലനമല്ലാതെയെന്തിപ്പെതലിൽ ?
ഹാ! കലങ്ങൾക്കിടയിൽ നീ ആകുലയായ് കിടന്നാലും
നാകനാഥൻ കടാക്ഷിക്കും നിന്‍റെ മേൽ-കാന്തൻ
പമരസമതു ഭവിയുടെ മനമാശു തന്നിലൊഴിക്കവേ-പര
മാത്മചൈതന്യം ലഭിക്കുമാകയാൽ-നീയും
വാനലോകേ പറന്നേറും പാവുപോൽ
ബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാൽ നീ
മേലുലകം കടക്കുന്ന കാഴ്ചയെ-പോരാ
കനകമണിവൊരുഗണിക സുതരൊടു സഹിതമാഴിയിലാണിടും തവ
ബാബിലോൺ ശിക്ഷയാം ഘോരവീഴ്ചയെ-കാണ്മാൻ
ബാലനിവന്നേകണം നിൻ വേഴ്ചയെ
ആയിരമായിരം കോടി വാനഗോളങ്ങളെ താി
പ്പോയിടും നിന്‍റെമാർഗ്ഗമൂഹിക്കാവതോ?-കാണും
ഗഗനതലമതു മനുജഗണനയുമതിശയിച്ചുയരും വിഡൌ-തവ
ഭാഗ്യമഹിമയെ വാഴ്ത്താനാവതോ? സൗഖ്യം
ലേശമെങ്കിലുമുരപ്പാൻ നാവിതോ?
വെണ്മയും ചുമപ്പു പച്ച മഞ്ഞ നീലം ധൂമമെന്നീ
വർണ്ണഭേദങ്ങളാൽ നിഴൽ നൽകിയേ-ജ്യോതിർ
മണ്ഡലങ്ങളിലമരുമവരുടെ വന്ദനം ജയഘോഷമെന്നിവ
മണ്ഡനമായ് തന്നു നിനക്കംബികേ! -വാനം
നിന്നെയുപചരിച്ചിടും ധാർമ്മികേ!
ഹാ! മണവറയ്ക്കടത്തു നീയണയും സമയത്തു
ശ്രീമഹാരാജ്ഞിയേ! നിന്നെക്കാണുവാൻ- സ്വർഗ്ഗ
കാമിനീഗണമമിതകുതുകമൊടാദരാലരികേ വരും തവ
കൈകളെ കാന്തൻ പിടിക്കും മോദവാൻ-നിത്യ
സ്നേഹഭവനത്തിനുള്ളിൽ പൂകുവാൻ
ബാബിലോൺ ശിക്ഷയാം ഘോരവീഴചയെ-കാണ്മാൻ
ബാലനിവന്നേകണം നിൻ വേഴ്ചയെ
ആയിരമായിരം കോടി വാനഗോളങ്ങളെ താി
പ്പോയിടും നിന്റോർഗ്ഗമൂഹിക്കാവതോ? ണും
ഗഗനതലമതു മനുജഗണനയുമതിശയിച്ചുയരും വിഡൌ-തവ
ഭാഗ്യമഹിമയെ വാഴ്ത്താനാവതോ?
സൗഖ്യം ലേശമെങ്കിലുമുരപ്പാൻ നാവിതോ?
വെണ്മയും ചുമപ്പു പച്ച മഞ്ഞ നീലം ധൂമമെന്നീ
വർണ്ണഭേദങ്ങളാൽ നിഴൽ നൽകിയേ- ജ്യോതിർ
മണ്ഡലങ്ങളിലമരുമവരുടെ വന്ദനം ജയഘോഷമെന്നിവ
മണ്ഡനമായ് തന്നു നിനക്കംബികേ! -വാനം
നിന്നെയുപചരിച്ചിടും ധാർമ്മികേ!
ഹാ! മണവറയ്ക്കടത്തു നീയണയും സമയത്തു
ശ്രീമഹാരാജ്ഞിയേ! നിന്നെക്കാണുവാൻ- സ്വർഗ്ഗ
കാമിനീഗണമമിതകുതുകമൊടാദരാലരികേ വരും തവ
കൈകളെ കാന്തൻ പിടിക്കും മോദവാൻ-നിത്യ
സ്നേഹഭവനത്തിനുള്ളിൽ പൂകുവാൻ
നിന്മുഖത്തുനിന്നു തൂകും നന്മധുപൂരത്തിലംബേ!
മുങ്ങി ലയിക്കുന്നു ദിവ്യജ്ഞാനികൾ-നിന്‍റെ
നൻമൊഴിക്കരികണയുവതിനൊരു നവ്യമായ സയൻസുമില്ലതു
സമ്മതിക്കുന്നജ്ഞരല്ലാപ്രാണികൾ -തെല്ലു
മുണ്മയറിയുന്നതില്ലേ മാനികൾ
നിൻ മഹിമയോതുവതിന്നിന്നരന്നു സാദ്ധ്യമല്ലേ
പൊന്നു പുതുവാനഭൂമി വന്നിടും-അതേ
മണ്ണിൽ വീണു മറഞ്ഞുപോയവർ പിന്നെയും പുതുതാമുടൽ ധരി-
ച്ചുന്നതജീവനെയാ നിന്നിടും-നാളിൽ
നിന്നിലടിയൻ ലയിച്ചുചേർന്നിടും
സത്യമാതാവായെനിക്കിങ്ങുത്തമേ നീ മാത്രമല്ലോ
നിത്യനേശുക്രിസ്തുരാജനെന്നുമേ-സർവ്വ
ദു:ഖവും നിജതൃക്കടാക്ഷമതൊന്നു കൊകലത്തകറ്റിടു-
മുൾക്കനിവേറും പിതാവാണിന്നുമേ-മമ
സ്വർഗ്ഗപിതാവിന്‍റെ നാമം ധന്യമേ;
Recent Posts
- നാഥൻ വരവിന്നായുണർന്നീടുവിൻ
- നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം
- നാഥൻ നന്മയും കരുണയും ഞാൻ
- നാഥൻ നടത്തിയ വഴികളോർത്താൽ
- നാഥാ നിൻ സന്നിധെ വന്നിടുന്നു