Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നല്ലൊരവകാശം തന്ന നാഥനെ

നല്ലൊരവകാശം തന്ന നാഥനെ
ഒന്നു കാണുവാൻ കൊതിയേറിടുന്നേ
നിത്യ ജീവ ദാനം തന്ന യേശുവിൻ
കൂടെ വാഴുവാൻ കൊതിയേറിടുന്നേ(2)

പുറംപറമ്പിൽ കിടന്ന എന്നെ
പറുദീസ നൽകാൻ തിരഞ്ഞെടുത്തു(2)
നാശകരമായ കുഴിയിൽ നിന്നും
യേശുവിന്‍റെ നാമം ഉയർച്ചതന്നു(2);- നല്ലൊര…

കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെ
വഴിയൊരുക്കി കര കയറ്റി(2)
പാളയത്തിന്‍റെ പുറത്തുനിന്നും
പാനപാത്രത്തിന്‍റെ അവകാശിയായ് (2);- നല്ലൊര…

കുരിശെടുക്കാൻ കൃപ ലഭിച്ച
കുറയനക്കാരിൽ ഒരുവൻ ഞാനും(2)
പറന്നീടുമേ ഞാനും പറന്നീടുമേ
പ്രിയൻ വരുമ്പോൾ വാനിൽ പറന്നീടുമേ(2);- നല്ലൊര…

നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻ
മുഴങ്കാൽ മടക്കുമ്പോൾ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *