Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല ദൈവമേ

നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല ദൈവമേ
നിന്‍റെ ഉള്ളറിയുവാൻ എന്‍റെ ഉള്ളം തുറക്ക(2)

കണ്ണുനീരിൻ താഴ്വരയിൽ കീർത്തനമായ് മാറിടും നീ
കഷ്ടപ്പാടിൻ കുന്നുകളെ നേർവഴിയായ് മാറ്റിടും നീ
അന്ധകാരമാർഗ്ഗമതിൽ ഞാനലയുമ്പോൾ
ബന്ധുരമാം ദീപമായി തീർന്നിടും നീ;-

മിത്രമായ് നടിച്ചവരും പരിഹസിച്ചാലും
ശത്രുക്കൾ മുമ്പാകെ നീ വിരുന്നൊരുക്കുന്നു
ഘോരമാം മരുഭൂമിയിൽ ഞാൻ നടക്കുമ്പോൾ
നീരുറവ എനിക്കു വേണ്ടി നീ തുറക്കുന്നു;-

മുള്ളുകൾ നിറഞ്ഞവഴി ഞാൻ നടക്കുമ്പോൾ
ഉള്ളം കയ്യിൽ എടുത്തെന്നെ നീ വഴി നടത്തുന്നു
നല്ലതല്ലാതൊന്നുമില്ല ചൊല്ലുവാനിനി
ഉള്ളതെല്ലാം ദാനമല്ലോ നിൻ ദയയല്ലോ;-

നാഥാ എൻ നാഥാ നീ ഇല്ലാതെ
നമുക്കഭയം ദൈവമത്രേ മനുഷഭയം വേണ്ടിനിയും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *