സഭയെ തിരുസഭയെ ദൈവത്തെ മറന്നിടല്ലെ
സഭയെ തിരുസഭയെ ദൈവത്തെ മറന്നിടല്ലേ
സഭയെ പ്രിയസഭയെ യേശുവിനെ മറന്നിടല്ലേ
തലയെ മറന്നുപോയാൽ ഉടലിനു വിലയില്ലല്ലോ
തലയോടു മറുതലിച്ചാൽ ഉടലിനു നിലയില്ലല്ലോ
പണ്ടോരു അത്തിമരം പടർങ്ങു പന്തലിച്ചു
തോട്ടക്കാരൻ ഇറങ്ങിവന്നു ഫലമൊന്നും കണ്ടതില്ല
ഫലമില്ലാതായാൽ പിന്നെന്തിനു കൊള്ളാം
നിലത്തെ വെറുതെ നിഷ്ഫലമാക്കിക്കളഞ്ഞീടല്ലേ
ഫലമുള്ള തോട്ടമായിടാം ആത്മാക്കളെ നേടാം
നല്ല ഫലമുള്ള തോട്ടമായിടാം
ആത്മാക്കളെ നേടാം
പ്രാണനേക്കാൾ നമ്മെ സ്നേഹിച്ചവൻ
പ്രാണനേകി നമ്മെ പാലിച്ചവൻ
ആ പ്രാണനാഥനെ മറന്നീടല്ലേ
ആ സ്നേഹം മറന്നീടല്ലേ…
ദൈവസ്നേഹം മറന്നീടല്ലേ(2)
കാലമേറേ ചെല്ലും മുമ്പേ
പ്രാണനാഥൻ വന്നീടുമേ
ചോരതന്നു വീണ്ടെടുത്തോൻ
കണക്കന്നു ചോദിക്കുമേ
ദയവുചെയ്തു തമ്പുരാനെ ദുഃഖിപ്പിക്കല്ലേ
വിശ്വസ്തരായ ദാസരായി നിന്നീടണേ
നിങ്ങള് ദയവുചെയ്തു തമ്പുരാനെ ദുഃഖിപ്പിക്കല്ലേ
നല്ലവരായ ദാസരായി നിന്നീടണേ
യേശുവിനെ മാത്യകയാക്കാം
നിത്യതയെ ലക്ഷ്യംവെയ്ക്കാം
യേശുവിനായ് ജീവിച്ചീടാൻ ആരുണ്ട്
യേശുവിനായ് ജീവൻ തരാൻ ആരുണ്ട്;- സഭയെ
ഇവിടെന്‍റെ യേശുവിനായ് ജീവിച്ചീടാൻ ആരുണ്ട്
യേശുവിനായ് ജീവൻ തരാൻ ആരുണ്ട്
യേശുവിനായ് ജീവിച്ചീടാൻ ഞാനുണ്ട്
യേശുവിനായ് ജീവൻ തരാൻ ഞാനുണ്ട്(4)
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും