Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ

ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ ദൈവമേ
ഉണർന്നു ഞങ്ങൾ നിന്നുടെ ഗുണഗണങ്ങൾ വർണ്ണിപ്പാൻ

പെന്തക്കോസ്തതിൻ നാളിൽ നിൻ സ്വന്തദാസർക്കാകെയും
ചിന്തിയ നിൻ ശക്തിയിൽ പിന്തുടർച്ച നൽകണം

നോക്കുക ഈ താഴ്വര ചത്ത അസ്ഥികൂടങ്ങൾ
ഒക്കെയും ഉണർന്നീടാൻ ജീവയാവി വീശുക

കൊർന്നല്യോസിൻ ഭവനത്തിൽ പകർന്ന ദിവ്യശക്തിയെ
തന്നിടേണം ഇന്നു നിൻ ആത്മദാനം ഈശനേ

ചുഴലിക്കാറ്റിന്‍റെ ശക്തിയാൽ ഉയർന്നുപൊങ്ങും ഇലകൾപോൽ
കഴുകൻ ശക്തിപ്രാപിച്ചു പറന്നു വാനിൽ ഏറുവാൻ

നാമധേയക്കോട്ടകൾ തകരണം ഈ കാറ്റിനാൽ
നന്മ തിന്മയേതെന്ന് ഉണ്മയായി കാട്ടണം

സത്യദൈവ സേവയും ശുദ്ധ ദൈവഭക്തിയും
സത്യദൈവവചനവും നിത്യമേകി പാലിക്ക

നൽകീടേണം ദൂതുകൾ ഓതുവാൻ നിൻ സത്യങ്ങൾ
കത്തിക്കേണം ശക്തിയെ ഞങ്ങളുള്ളിൽ വേഗമായ്

ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ
ഉണർവരുൾക ഇന്നേരം ദേവാ ആത്മ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.