Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉന്നതൻ യേശുക്രിസ്തുവിൻ നാമം

ഉന്നതൻ യേശുക്രിസ്തുവിൻ നാമം
ഉർവ്വിയിലെങ്ങും ഉയർത്തീടാം
ഉണർന്നിടാം ബലം ധരിച്ചീടാം
ഉയർപ്പിൻ രാജൻ എഴുന്നെള്ളാറായി

ദൈവകൃപകൾ പെരുകിടട്ടെ
ദൈവ മഹിമയ്ക്കായി
ജീവൻ ത്യജിച്ചീടുക
വേലതികച്ചീടുക

നീതിമാന്‍റെ നിലവിളികേട്ടു
വിടുവിച്ചീടും തൻ കരത്താൽ
അവങ്കലേക്കു നോക്കിടും മുഖങ്ങൾ
അവനിലെന്നും മോദിച്ചിടും;- ദൈവ…

ആശ്രയമാരും ഇല്ലെന്നുചൊല്ലി
ആധിയിൽ ആണ്ടു വലയേണ്ട
ആശ്രിതർക്കാലംബം യേശു താനല്ലോ
ആകുലമെല്ലാം നീക്കിടുക;- ദൈവ…

പാതയ്ക്കു ദീപം യേശുതാനല്ലോ
പാതവിട്ടോടി പോയിടല്ലേ
പതറിടാതെ പാദങ്ങൾ വെയ്ക്കാം
പതിക്കയില്ല നിലം പരിചായ്;- ദൈവ…

മുട്ടോളമല്ല അരയോളമല്ല
പത്ഥ്യമാം വെള്ളം ഒഴുകിടുന്നു
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദിയിൽ ആനന്ദിക്കാം;- ദൈവ…

പരാപരൻ താൻ വന്നിടും വേഗം
പറന്നുവേഗം നാം പോയിടുമേ
പരമനോടു നിത്യമായ് വാഴും
പരമഭാഗ്യം പ്രാപിച്ചിടും;- ദൈവ…

ഉന്നതൻ ശ്രീയേശു മാത്രം എന്നും
ഉന്നതൻ നീ അത്യുന്നതൻ നീ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.