Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം

ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം
ഏകനായിരിക്കാതെ സ്ത്രീ വേണം കൂട്ടവന്

നിദ്രയിലാദത്തിന്റെ അസ്ഥിയിലൊന്നെടുത്തു
സ്ത്രീയാക്കി ചമച്ചവൻ ഹൗവ്വയെന്നു പേരുമിട്ടു

തോട്ടം സൂക്ഷിപ്പാനും കായ്കനികൾ ഭക്ഷിപ്പാനും
തോട്ടത്തിനവരെ കാവലുമാക്കി ദൈവം

തോട്ടത്തിൻ നടുവിൽ നില്ക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ
തിന്നുന്ന നാളിൽ മരിക്കും നിശ്ചയം തന്നെ

ആദത്തെ വഞ്ചിപ്പാൻ സാത്താനൊരു സൂത്രമെടുത്തു
സർപ്പത്തിന്റെ വായിൽ കയറി സാത്താൻ വാക്കുമായി

തോട്ടത്തിൻ നടുവിലുള്ള വൃക്ഷത്തിൻ ഫലം നിങ്ങൾ
തിന്നുന്ന നാളിൽ കണ്ണുതുറക്കും നിങ്ങൾ

കണ്ണുതുറക്കും നിങ്ങൾ ദൈവത്തെപ്പോലെയാകും
നേരെന്നു വിശ്വസിച്ചു പഴങ്ങൾ അവൾ പറിച്ചു

കണ്ടവൾ തിന്നുവേഗം കൊണ്ടു കൊടുത്തവന്
തിന്നപ്പോളിരുവരും നഗ്നരായ് ചമഞ്ഞല്ലോ

അത്തിയില പറിച്ചു നഗ്നതയെമറച്ചു
ആദത്തെ വിളിച്ചപ്പോൾ ഏദനിൽ കാൺമാനില്ല

കൂട്ടായി തന്ന സ്ത്രീ തന്നു എന്നെ ചതിച്ചല്ലോ
തോട്ടത്തിൽ നിന്നവരെ ആട്ടിപുറത്തിറക്കി
മാലഖാമാരെ കാവലുമാക്കി ദൈവം

ആടുകൾക്കുവേണ്ടി ജീവനെ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
Post Tagged with


Leave a Reply