Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആദിയിലെ വചനമായ യേശുവേ

ആദിയിലെ വചനമായ യേശുവേ
അത്യുന്നതനാം ദൈവമേ
സൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമേ
ക്രിസ്തുവായി ഇന്ന് വാഴുന്നവനെ

എത്ര നല്ല നാമമേ(2)
എൻ യേശു’ക്രിസ്തു’വിൻ നാമം
എത്ര നല്ല നാമമേ അതിശയനാമമേ
എത്ര നല്ല നാമമേ എൻ യേശുവിൻ നാമം

ഈ ലോകത്തിന്‍റെ പാപം ചുമന്നു
യേശു നമുക്കായി സ്വർഗം തുറന്നു
ദൈവസ്നേഹത്തിൽ നിന്നെന്നെ
വേർപിരിപ്പാൻ സാധ്യമല്ല

എത്ര അത്ഭുത നാമമേ(2)
എൻ യേശു’ക്രിസ്തു’വിൻ നാമം
എത്ര അത്ഭുത നാമമേ അതിശയനാമമേ
എത്ര അത്ഭുതനാമമേ
എൻ യേശുവിൻ നാമം(2)

മരണത്തെ ജയിച്ചു തിരശീല കീറി
പാപത്തിൻ ശക്തിയെ നിശ്ശബ്ദമാക്കി
സ്വർഗ്ഗം ആർക്കുന്നു യേശുവിൻ മഹത്വം
ഉയർത്തു വീണ്ടും ജീവിക്കുന്നു

ശത്രുവിൻ സൈന്യത്തെ കാൽകീഴിലാക്കി
ഇന്നുമെന്നേക്കും വാഴുന്നു
ധനവും മാനവും ശക്തിയും സ്തുതിയും
സ്വീകരിപ്പാൻ എന്നും നീ യോഗ്യൻ

എത്ര ഉയർന്ന നാമമേ(2)
എൻ യേശു’ക്രിസ്തു’വിൻ നാമം
എത്ര ഉയർന്ന നാമമേ അതിശയനാമമേ
എത്ര ഉയർന്ന നാമമേ എൻ യേശുവിൻ നാമം

ആദിയും അന്തവും ആയവനെ
ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ
Post Tagged with


Leave a Reply