Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആദിയും അന്തവും ആയവനെ

ആദിയും അന്തവും ആയവനെ
അൽഫാ ഒമേഗയും ആയവനെ
ആലോചനയിൽ വലിയവനെ
പ്രവർത്തിയിൽ ശക്തനാം ദൈവമേ

ഹല്ലേലുയ്യ പാടും ഞാൻ എന്നെന്നും
അങ്ങേ ആരാധിക്കും എന്നെന്നും
അങ്ങുമാത്രം അങ്ങുമാത്രം
അങ്ങുമാത്രം സ്തുതിക്കു യോഗ്യൻ

വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം തന്നരുളും
ഹൃദയം തകർന്നിടുമ്പോൾ അരികിൽ വന്നണയും
റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെവരും
ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ
തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-

ഹല്ലേലുയ്യ പാടും

സ്തുതികളിൽ വസിക്കുന്നവൻ മഹിമയിൽ വാഴുന്നവർ
സൈന്യത്തിന്നധിപനവൻ രാജാധിരാജനവൻ
യഹോവ എലിയോൻ അത്യുന്നതൻ
സർവശക്തൻ സർവ വ്യാപിയവൻ
ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ
തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-

ഹല്ലേലുയ്യ പാടും

സർവ്വാധികാരിയവൻ സർവത്തിനും ഉടയോൻ
ശ്രേഷ്ട്ടാധികാരിയവൻ കർത്താധികർത്തനവൻ
യഹോവ നിസ്സി ജയക്കൊടിയാം
യഹോവ ശാലോം സമാധാനം
ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ
തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-

ഹല്ലേലുയ്യ പാടും

ആനന്ദിച്ചാർത്തിടും ഞാൻ
ആദിയിലെ വചനമായ യേശുവേ
Post Tagged with


Leave a Reply