Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആകാശ മേഘങ്ങളിൽ ക്രിസ്തൻ

ആകാശ മേഘങ്ങളിൽ ക്രിസ്തൻ
ആഘോഷമായ് വരുന്നു
ആർപ്പിടാൻ ഒരുങ്ങുക പ്രിയരെ
ആ ദിനം ആഗതമായ്… ആകാശ

ഗംഭീര ധ്വനി മുഴങ്ങും സ്വർഗ്ഗേ
കേട്ടിടും ദൂതർ സ്വരം
ദൈവത്തിൻ കാഹള ശബ്ദമതും
കേൾക്കും ഇറങ്ങും കർത്തനും മേഘമതിൽ;-

ആകാശ…

ക്രിസ്തുവിൽ മരിച്ചവരോ-മുൻപേ
ഉയിർക്കും തേജസ്സോടെ
ഭൂതലേ വസിക്കും വിശുദ്ധ ഗണങ്ങൾ
പോയിടും ആദിനം മേഘമതിൽ;-

ആകാശ…

കഷ്ടങ്ങൾ അടിക്കടിയായ്-വന്നു
ഭീതി ഉയർത്തിടുമ്പോൾ
വാഗ്ദത്തം തന്നവൻ, വാക്കു മാറാത്തവൻ
കൂടെയുണ്ടെപ്പോഴും ആശ്വാസമായ്;-

ആകാശ…

പരിഹാസം നിന്ദകളാൽ-ലോകർ
പഴിചൊല്ലും നേരത്തിലും
ലോകത്തെ ജയിച്ച, നിന്ദകൾ സഹിച്ച
കർത്തനിൻ സഖിത്വം കൂടെയുണ്ട്;-

ആകാശ…

ആകാശം അതു വർണ്ണിക്കുന്നു
ആഹ്ളാദ ചിത്തരായ് സങ്കീർത്തനങ്ങളാൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.