Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആകാശം അതു വർണ്ണിക്കുന്നു

ആകാശം അതു വർണ്ണിക്കുന്നു
എന്റെ ദൈവത്തിൻ മഹത്വം
തന്റെ കൈ വേലകളിൻ സുന്ദരവിളംബരം
ആകാശത്തിൻ വിതാനം (2)
നീലാകാശത്തിൻ വിതാനം ഹല്ലേലുയ്യാ
ആകാശത്തിൻ വിതാനം (2)

സൂര്യചന്ദ്രാദികളും വെള്ളി മേഘങ്ങൾ താരകളും (2)
വാനിൽ പറക്കും പറവകളും (2)
അലയാഴികളും മന്ദമാരുതനും
തരു പൂങ്കൊടി പൂഞ്ചോലയും(2)
അവ പാടുന്നു തൻ മഹത്വം-ഹല്ലേലുയ്യാ
പാടുന്നു തൻ മഹത്വം(2)

കാൽവറി മാമലയും അതിൽ ഉയർത്തിയ മരക്കുരിശും (2)
ആ കാരിരുമ്പാണികളും (2)
ആ മുൾമുടിയും ആ ചാട്ടവാറും
അവൻ ഒഴുക്കിയ ചുടുനിണവും (2)
അവ പാടുന്നു തൻ സ്നേഹം-ഹല്ലേലുയ്യാ
പാടുന്നു തൻ സ്നേഹം (2)

പാപത്തിൻ ഇരുൾ നീക്കി ദിവ്യ സ്നേഹത്തിൻ ഒളി ഏകി (2)
അവൻ ജീവിപ്പിച്ചെൻ ഹൃദയം (2)
തിരു വൻ മഹത്വം തന്റെ ദിവ്യസ്നേഹം
എന്നിൽ പെരുകിടും വൻ കൃപകൾ (2)
അവ ഓർത്തെന്നും പാടിടും ഞാൻ-ഹല്ലേലുയ്യാ
ഓർത്തെന്നും പാടിടും ഞാൻ (2)

ആകാശമേ കേൾക്ക ഭൂമിയെ
ആകാശ മേഘങ്ങളിൽ ക്രിസ്തൻ
Post Tagged with


Leave a Reply