Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആമേൻ ആമേൻ എന്നാർത്തു പാടി

ആമേൻ ആമേൻ എന്നാർത്തു പാടി
ദൈവകുഞ്ഞാടിനെ ആരാധിക്കാം (2)

വീണ്ടെടുക്കപ്പെട്ട കൂട്ടമെ
രക്ഷാ ദാനമെന്നാർത്തിടുക
ഈ ലോക ക്ളേശങ്ങൾ തീർന്നിടുമേ
ദൈവസന്നിധിയിൽ നിന്നിടുമേ;-

ആമേൻ…

കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം
വെൺനിലയങ്കി ധരിച്ചിടുമേ
കയ്യിൽ കുരുത്തോലയേന്തി നാമും
സ്തുതിയും മഹത്വവും അർപ്പിക്കുമേ;-

ആമേൻ…

ജീവജല ഉറവയിൽ നിന്നും
നിത്യം പാനം ചെയ്യുന്നതാൽ
ദാഹം വിശപ്പുമങ്ങോട്ടുമില്ല
വെയിലും ചൂടും നമ്മെ തളർത്തുകയില്ല;-

ആമേൻ…

ദുഖത്തിൻ കണ്ണീർ കണങ്ങൾ
മണിമുത്തായി തീർന്നിടുമ്പോൾ
ഹല്ലേലുയ്യാ പാടി സ്തുതിച്ചിടുമേ
ദൈവകുഞ്ഞാടിനെ ആമേദത്തോടെ;-

ആമേൻ…

ആമേൻ കർത്താവേ വേഗം വരണേ
ആനന്ദം ആനന്ദം എനിക്കേറിടുന്നേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.