Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരാധിക്കും ഞാനെന്‍റെ യേശുവിനെ

ആരാധിക്കും ഞാനെന്‍റെ യേശുവിനെ
ആയുസ്സിന്നത്യം വരെ
നന്ദിയാലെന്നെന്നും പാടീടും ഞാൻ
വല്ലഭൻ തന്നുപകാരങ്ങളെ

സ്തുതിയും സ്തോത്രം മഹത്വമെല്ലാം
അറുക്കപ്പെട്ട കുഞ്ഞാടിന് (2)

സ്നേഹിതരേവരും മാറിപ്പോയിടുമ്പോൾ
പ്രിയരെല്ലാവരും തള്ളീടുമ്പോൾ (2)
മാറ്റമില്ലാത്ത സ്നെഹിതനെ
നിൻ തിരുമാർവ്വിൽ ഞാൻ ചാരുന്നിതാ (2)

ഇന്നെന്ന ഭാരത്താൽ ഞരങ്ങിടുമ്പോൾ
പാരം നിരാശയിൽ നീറിടുമ്പോൾ (2)
കാക്കയാൽ ഭക്തനെ പോറ്റിയ നാഥനെ
നിൻ തിരു മുൻപിൽ ഞാൻ കുമ്പിടുന്നു (2)

ഈ ലോക യാത്ര തീർന്നിടും വേളയിൽ
പ്രിയന്റെ സന്നിധേ ചേന്നീടുമേ (2)
കണ്ണീരില്ലാത്ത വാഗ്ദത്ത നാട്ടിൽ
ദൂതരോടൊത്ത് ഞാൻ ആരാധിക്കും (2)

ആരാധിക്കുമ്പോൾ ദൈവം
ആരാധിക്കും ഞാൻ ആരാധിക്കും
Post Tagged with


Leave a Reply