Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരാധിപ്പാൻ യോഗ്യൻ എന്‍റെ

ആരാധിപ്പാൻ യോഗ്യൻ എന്‍റെ യേശുമാത്രം
സ്തുതികൾക്കു യോഗ്യൻ എന്‍റെ യേശുമാത്രം
പുകഴ്ച്ചയ്ക്കു യോഗ്യൻ എന്‍റെ യേശുമാത്രം
ബഹുമാനത്തിനു യോഗ്യൻ യേശുമാത്രം

ഈ ആരാധന എന്‍റെ വിടുതലാണേ
ഈ ആരാധന എന്‍റെ ആനന്ദമാണേ
ഈ ആരാധന എന്‍റെ സൗഖ്യമാണേ
ഈ ആരാധന എന്‍റെ സന്തോഷമാണേ

മലയാണെങ്കിൽ അതു മാറിപ്പോകും
മരുഭൂമിയാണെങ്കിൽ മന്ന ഒരുക്കും
മതിലാണെങ്കിൽ യരോഹോവായാലും
മാറിടും നമ്മളാർക്കുമ്പോൾ(2)

ഈ…

ഭയപ്പെടുവാനിനി കാര്യമില്ല
ആപത്തുകാലത്തിലാധിവേണ്ട
അർദ്ധരാത്രയിൽ അടിസ്ഥാമിളകും
ചങ്ങലകളെല്ലാമഴിയും(2);-

ഈ…

അനർത്ഥങ്ങൾ അനവധി വന്നീടീലും
ആപത്തുകൾ വന്നു ഭവിച്ചിടിലും
നിർണ്ണയപ്രകാരം നമ്മെ വിളിച്ച ദൈവം
സകലവും നന്മക്കായ് മാറ്റും(2);-

ഈ…

ആരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ
ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ
Post Tagged with


Leave a Reply