Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും
ആത്മനാഥനെ ആരാധിച്ചിടാം (2)
ആത്മാവിന്റെ നിറവിൽ കുരിശിന്റെ മറവിൽ
ആത്മമണവാണനെ ആരാധിച്ചിടാം(2)

ധനം ബലം ജ്ഞാനം ശക്തി ബഹുമാനം
സ്വീകരിപ്പാൻ യോഗ്യനവനെ (2)
മഹത്വം പുകഴ്ച്ചയും സർവ്വം സമർപ്പിച്ചെന്നും
സത്യത്തിൽ നാം ആരാധിച്ചിടാം (2);-

ആരാ…

കുരുടരും ചെകിടരും മൂകരും മുടന്തരും
കർത്താവിനെ ആരാധിക്കുമ്പോൾ (2)
ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപ്പോൽ
ജീവനിലെന്നും ആരാധിച്ചിടാം (2);-

ആരാ…

ഹല്ലേലുയ്യ സ്തോത്രം ഹല്ലേലുയ്യ സ്തോത്രം
വല്ലഭനാം എൻ രക്ഷകനേശുവിന് (2)
എല്ലാനാവും പാടിടും മുഴങ്ങാൽ മടങ്ങിടും
യേശുരാജനെ ആരാധിച്ചിടാം (2);-

ആരാ…

ആരാധിപ്പാൻ യോഗ്യൻ എന്‍റെ
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ
Post Tagged with


Leave a Reply