Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരാധ്യനേ എന്നേശുവേ നിന്നെ

ആരാധ്യനേ എന്നേശുവേ നിന്നെ
വാഴ്ത്തുന്നു ദിനവും അങ്ങയെ
എൻ നാഥനെ ജീവന്നുടയവനെ
വണങ്ങുന്നേ തിരു പാദത്തിൽ

ആരാധന അതു നിനക്കുമാത്രം
സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ
വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ
ഞാനും പാടിടും നിൻ സ്നേഹത്തേ

പാടിടാം നമുക്കൊന്നായ് ആർപ്പ‍ിടാം
മഹത്വധാരിയാം എൻ യേശുവിനേ
സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ
അത്ഭുതവാനവൻ എൻ സവ്വശക്തൻ

സർവ്വവും നിൻ കരവിരുതല്ലയോ
ആദിയുമന്തവും നീ അല്ലയോ
സമാധാനം എന്നിൽ നൽകിടുന്ന
കർത്തനെ എന്നും ഉയർത്തിടാം

വാനമേഘത്തിൽ തൻ ദൂതരുമായ്
കാഹളനാദമെൻ കാതിൽ കേൾക്കുമ്പോൾ
നൊടിയിൽ ഞാൻ പറന്നീടുമേ
എന്നപ്പനോടുകൂടെ എന്നും വിശ്രമിപ്പാൻ

ആരാധ്യനെ സമാരാധ്യനേ ആരിലു
ആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ
Post Tagged with


Leave a Reply