Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആശ്രയംവെയ്പ്പാൻ ഒരാളില്ലേ

ആശ്രയംവെയ്പ്പാൻ ഒരാളില്ലേ
എൻ മരൂവിൽ നീ മാത്രമേ
ദുഃഖത്തിൽ ഭാരത്തിൻ ചൂളയിൽ
എന്റെ ഹൃദയം നീ കണ്ടുവോ
ചുറ്റും പുറമേ നോക്കുന്നവർ
എന്നാൽ അകം നീ കണ്ടുവല്ലോ(2)

മാർവിൽ ചാരിടുമേ സ്നേഹവാനയോനെ
അങ്ങേന്റെ ശരണം വേറെ ആരുമില്ലേ(2)

ലോകം മുഴുവൻ എതിരായ് തിരിഞ്ഞാലും ഭയമില്ല
ലോകത്തേക്കാൾ വലിയവനെൻ കൂടെ ഉള്ളതാൽ(2)
എതിരായ് വരുന്ന ശത്രുവിന്റെ രേഖയെ മാറ്റിയെഴുതുന്നോൻ(2)
കണ്ണീർ വേളകളിൽ കൺകൾ തുടച്ചവനെ
ഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);-

എൻ കൺകൾ എന്നുടെ ഉപദേഷ്ടാവിനെ കണ്ടല്ലോ
തിമിരം ബാധിച്ച കണ്ണുകളെ നീ തുറന്നല്ലോ(2)
പുൽഉണങ്ങും പൂവാടും നിൻ വചനം മാറുകില്ല(2)
കണ്ണീർ വേളകളിൽ വചനം നല്കിയോനെ
ഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);

ഇടയൻ നല്ലിടയൻ യഹോവ
ആശിഷം നൽകണമേ മിശിഹായേ
Post Tagged with


Leave a Reply