Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആശിഷം നൽകണമേ മിശിഹായേ

ആശിഷം നൽകണമേ മിശിഹായേ
ആശിഷം നൽകണമേ മശിഹായേ

ഈശനേ നീയെന്യേ ആശ്രയമാരുള്ളു?
ആശ്രിതവത്സലനേ
അനുഗ്രഹമാരി അയയ്ക്കണമെ;-

ആഗ്രഹിക്കുന്നവർക്കായി നിന്നെത്തന്നെ
ശീഘം നീ നൽകിടുമേ
സന്ദേഹമില്ലോർത്തിതാ കെഞ്ചിടുന്നൻ;-

ആശ്രയം നീ തന്നെ ദാസരാം ഞങ്ങൾക്ക്
വിശ്രുത വന്ദിതനേ
നിന്നെത്തന്നെ ശീഘ്രം നീ നൽകണമെ;-

കാശിനു പോലുമീ ദാസർക്കില്ലേ വില
മാശില്ലാ വല്ലഭനേ
നിൻ നാമത്തിൽ ദാസരെ കേൾക്കണമേ;-

രാജകുമാരനേ പൂജിത പൂർണ്ണനേ
സർവ്വ ജനേശ്വരനേ
അനാരതം കാത്തരുളും പരനേ;-

തേജസ്സിനാൽ നിന്റെ ദാസരെയാകെ നീ
ആശ്ചര്യമായ് നിറയ്ക്ക
നിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവാൻ;

ആശ്രയംവെയ്പ്പാൻ ഒരാളില്ലേ
ആശിച്ച ദേശം കാണാറായി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.