Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആശിച്ച ദേശം കാണാറായി

പ്രാണപ്രിയൻ വരാറായി
ക്ലേശമെല്ലാം തീരാറായി
പ്രത്യാശയോടെ നിൽക്കാം നാം

അനാദി സ്നേഹം തന്നവനേശു
ആപത്തുവേളയിൽ കൈവിടുകില്ല
പൊൻകരം നീട്ടി നമ്മെ ചേർത്തണച്ചിടും-നേരം
ആനന്ദത്തോടെ നാം സ്തോത്രം പാടിടും;-

കാഹളം ധ്വനിച്ചാൽ മരിച്ച വിശുദ്ധർ
കാന്തനോടൊത്തു പറന്നുപോയിടും
ആരാധിച്ചിടാം ഇന്നു സന്തോഷത്തോടെ നമ്മൾ
നിത്യതയിൽ കർത്തൻ കൂടെ എന്നും വാഴുമേ;-

ശോഭിതമാകും സ്വർഗ്ഗത്തിൽ എന്നും
യുഗായുഗം നാം കൂടെ വാഴുമേ
ഇരവുമില്ല പിന്നെ പകലുമില്ല തെല്ലും
കഷ്ടങ്ങളോ കണ്ണുനീരോ അവിടെയില്ല;-

ആശിഷം നൽകണമേ മിശിഹായേ
ആശയെറുന്നേ അങ്ങേ കാണുവാൻ
Post Tagged with


Leave a Reply