Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആശ്രയം യേശുവിലെന്നാൽ മനമേ

ആശ്രയം യേശുവിലെന്നാൽ മനമേ നിന
ക്കാശ്വാസമായിടും ആയുസ്സെല്ലാം
ആശ്രയിച്ചീടുന്നവർക്കനുദിനമഭയമ
നവഗണിച്ചീടുകയില്ലവനവരെ

മനുഷ്യനിലാശ്രയിച്ചാലനിശം നിരാശയല്ലാ
തോരു സുഖം മനസ്സിനുണ്ടായിടുമോ
യേശുവിലാശ്രയിച്ചാലേതു വിഷാദമീ ഭൂ
വാസത്തിൽ വന്നാലും നിരാശയില്ലാ;-

ആശ്രയം…

അവനെ നീ രുചിക്കുക ശരണമായ് കരുതുക
ദിനവും നിൻ ചുമടുകളവന്മേൽ വയ്ക്ക
അവനുടെ ചുവടുകൾ പതിഞ്ഞിടം നോക്കി നിന്‍റെ
ചുവടുകൾ പതിച്ചു നീ നടന്നുകൊൾക;-

ആശ്രയം…

മരിച്ചു മണ്മറയുന്ന മനുജന്‍റെ മഹിമയിൽ
മയങ്ങുമോ മഹിയിതിൽ മതിയുള്ളവർ
മരിച്ചുയിർത്തേശുവിന്റെ മഹിമ നീ കണ്ടുകൊൾക
മടുത്തുപോകല്ലവനോടടുത്തു കൊൾക;-

ആശ്രയം…

അവനുടെ വലിപ്പവും മഹത്വവുമിന്നനേകർ
അറിയുന്നില്ലെങ്കിലും താൻ വരുമൊരുനാൾ
ആദരിച്ചവരുമനാദരിച്ചവരുമാ-
രേന്നതു വെപ്പെടുമാടുമാ ദിനത്തിൽ;-

ആശ്രയം…

ആശ്രയിപ്പാൻ ഏക നാമം
ആശ്രയം യേശുവിൽ മാത്രം
Post Tagged with


Leave a Reply