ആത്മപ്രിയാ തവ സ്നേഹമതോർത്തു
ആത്മപ്രിയാ തവ സ്നേഹമതോർത്തു ഞാൻ
പാടിടുമേ തിരുനാമം(2)
വർണ്ണിച്ചീടാനെനിനക്കാവതില്ലേയതിൻ
സാരമോ സാഗരതുല്യം
കുമ്പിടുന്നരചാ നിൻ സന്നിധേയനുദിനം
സന്നിഭ മേതുമില്ലൂഴിയിലൊരു നാമം
സൃഷ്ടികൾക്കഖിലവും കർത്താവാം ദൈവമേ
നിൻ തിരു നാമമെൻ നാവിനു പ്രിയതരം
സത്യസ്വരൂപാ നിൻ ദയയോർത്താൽ
നാവിൻ നവഗാനത്തിന്നുറവ
ആശ്രിത വത്സലനേശു മഹേശാ
ആശ്ചര്യമേ തവനാമം നിയതം;-
കാൽകരം തൂങ്ങി നീ ക്രൂശതിൽ യാഗമായ്
കാൽവറി ഏറിയെൻ മോചനം വാങ്ങി നീ
കൽമഷ തമസതിൽ നീതിയിൻ സൂര്യനാം
നിൻ രുധിരത്തിലെൻ ഖിന്നത തീർത്തതാൽ
സ്നേഹസ്വരൂപാ നിൻ കൃപയോർത്താൽ
നാവിൽ നവഗാനത്തിന്നുറവ
ആശ്രിത വത്സലനേശു മഹേശാ
ആശ്ചര്യമേ തവനാമം നിയതം;-
സ്വർഗ്ഗ സീയോനിലെൻ വാസമൊരുക്കുവാൻ
പോയ മഹേശനെ കാത്തു പാർത്തിടും ഞാൻ
വാഗ്ദത്തമനവധിയേഴകൾക്കേകി നീ
വാക്കു മാറാതിന്നും ജീവിക്കുന്നടിയാർക്കായ്
ആത്മസ്വരൂപാ നിൻ പദതാരിൽ
ശരണം തേടും നിൻ സുതർ ഞങ്ങൾ
ആശ്രിത വത്സലനേശു മഹേശാ
ആശ്ചര്യമേ തവനാമം നിയതം;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള