Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആത്മാവേ പരിശുദ്ധാത്മാവേ

ആത്മാവേ പരിശുദ്ധാത്മാവേ
വരികിന്നീ അടിയാരിൽ ദയവോടു നീ
സോദരിൽ പെന്തക്കൊസ്തിൻ നാളിൽ
ചന്തമോടിറങ്ങിയ ദൈവാത്മാവേ
ശക്തിയായ് വരണമേ ഞങ്ങളിലും
ആത്മശക്തിയാൽ നിറഞ്ഞീടുവാൻ

നമ്മുടെ പാപത്തിൻ മലിനത നീക്കി
നല്ലുണർവെങ്ങളിൽ നൽകീടേണം
വല്ലഭനെ കൃപ ചെയ്തിടേണം
നല്ല ആത്മാവിൽ നിറഞ്ഞീടുവാൻ

ഹൃദയക്കോണിലും നിറഞ്ഞിടണേ നീ
നോക്കണേ എന്നുടെ ജീവിതത്തിൽ നീ
ഉണർത്തിക്ക എന്റെ പാപങ്ങളെ
പ്രവൃർത്തിപ്പാൻ ദിവ്യ ശക്തിയും താ

തൃത്വത്തിൽ മൂന്നാമനായിടുന്ന നീ
ഞങ്ങളിന്നാശ്വാസപ്രദനാ-യോൻ നീ
ബലത്താൽ ഞങ്ങളെ ഉണർത്തീടുക
പകരുക പുതു ജീവനുള്ളിൽ

ക്രിസ്തുവിൽ വസിച്ചതാം ദൈവാത്മാവേ
കഷ്ടങ്ങളിൽ ഏറ്റം അടുത്ത സഖിയാം
ക്രിസ്തുവിൽ ശിഷ്യർക്കു നവബലമേ
അത്ഭുതങ്ങൾ ചെയ്വാൻ കൃപ തരണേ

കാര്യസ്ഥനെ ദിവ്യ കാവൽക്കാരാ നീ
വസിക്ക ഞങ്ങളിലുള്ളത്തിലെന്നും
സൂക്ഷിക്കണേ സ്വർഗ്ഗേ ചേരുവോളം
ദൈവസഭയെ ഈ ഭൂമിയിൽ നീ

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തുന്ന
Post Tagged with


Leave a Reply