Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തുന്ന

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും
യേശു എന്‍റെ കൂടെയുള്ളതാൽ
ഇനി ക്ളേശങ്ങളിൽ എന്‍റെ ശരണമവൻ
ഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല(2)

എന്‍റെ ദൈവത്താലെ സകലത്തിനും-
മതിയായവൻ ഞാൻ എന്നറിഞ്ഞിടുന്നു-
എന്റെ താഴ്ചയിലും സമൃദ്ധിയിലും-
ആത്മാവിൻ ബലം എന്നെ നടത്തിടുന്നു
ഞാൻ ലജ്ജിതനായ് തീർന്നിടുവാൻ ഇടവരില്ല
എന്‍റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താൻ(2)

ആരാധിച്ചിടും ഞാൻ ആത്മാവിൽ അവനെ
ഏതേതു നേരത്തിലും,
എന്‍റെ രോഗങ്ങളിൽ നല്ല വൈദ്യനവൻ ഭൂവിൽ
എന്നും ഞാൻ പാടി പുകഴ്ത്തും (2) എന്‍റെ

കർത്തൻ തൻ കരങ്ങൾ കുറുകിയിട്ടില്ലതാൽ
എന്നും ജയം ഞാൻ പ്രാപിക്കും,
എന്‍റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ
അവൻ എന്നും സ്തുതിക്കു യോഗ്യൻ (2) എന്‍റെ

ആത്മാവേ പരിശുദ്ധാത്മാവേ
ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ
Post Tagged with


Leave a Reply