Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആത്മാവിൻ്റെ നിറവിൽ നടത്തുന്നോനെ

ആത്മാവിൻ്റെ നിറവിൽ നടത്തുന്നോനെ
ആത്മശക്തി എന്നിൽ പകരണമെ
ആത്മാവിലും സത്യത്തിലും ആരാധിപ്പാനായ്‌
അഭിഷേകം പകരേണമേ

ആരാധന അങ്ങേക്കാരാധന
ആരാധന ആമേൻ ആരാധന

കോട്ടകളെ ഇടിപ്പാൻ ശക്തിനൽകുന്ന
ദൈവകൃപ എന്നിൽ വ്യാപാരിക്കട്ടെ
സൈന്യത്താലല്ല ശക്തിയാലല്ല
ആത്മാവിൽ വ്യാപാരിക്കും കൃപയാലത്രേ;- ആരാധന…

തടസ്സമായ് യോർദ്ദാൻ മുമ്പിൽ വന്നാലും
പെട്ടകത്തിൻ ശക്തി വ്യാപാരിച്ചീടും
പിന്നിൽ വൻ സൈന്യം പിൻപറ്റിയാലും
എന്നിൽ വെളിപ്പെടുന്നൊരു ദൈവമുണ്ടല്ലോ;- ആരാധന…

എന്നിൽ വെളിപ്പെടുന്നൊരു ശക്തിയുണ്ടല്ലോ
നിശ്ചയം വിടുവിക്കും പ്രതികൂലത്തിൽ
കെടുത്തിടും ശക്തി തീയിൻബലത്തെ
സർവ്വശക്തൻ എന്റെ ബലമാണല്ലോ;- ആരാധന…

ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ
ആത്മമാരി പരിശുദ്ധാത്മ ശക്തി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.