Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആട്ടിടയർ രാത്രികാലേ കൂട്ടമായ്

ആട്ടിടയർ രാത്രികാലേ
കൂട്ടമായ് പാർക്കവെ
ദൈവദൂതർ വന്നിറങ്ങി
ദിവ്യശോഭയോടെ

വേണ്ടാ ഭയം നിങ്ങൾക്കിപ്പോൾ
ലോകത്തിന്നൊരുപോൽ
സന്തോഷം പ്രീതി ചേർന്നിടും
വാർത്ത ചൊൽവേ നിന്നു

ഇന്നീ ഭൂമൗ നിങ്ങൾക്കായി
ക്രിസ്തുവാം രക്ഷിതാ
ബേത്ലഹേമിൽ ജാതനായി
ചിഹ്നമതിന്നിതാ

തത്രകാണും സ്വർഗ്ഗശിശു
ഹീനമാം ഗോശാലേ
ജീർണ്ണ വസ്ത്രം മൂടികാൺമൂ
സാധുവാം പൈതലേ

ഏവം ദൂതർ ചൊല്ലും നേരം
ഹാ വൻദൂത സംഘം
വന്നുകൂടി ഭൂരിശോഭ
എങ്ങുമേ നിറഞ്ഞു

ഉരചെയ്താർ ഉന്നതത്തിൽ
ദൈവത്തിനു പാരം
മഹത്വ മത്യധികമായ്
ഭൂമിയിൽ ശാന്തിയും

ആവശ്യ നേരത്തെൻ ആശ്വാസമായി
ആത്മീക ഭവനമതിൽ ചേരും
Post Tagged with


Leave a Reply