Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ

ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ
ആരിലുമുന്നതൻ ക്രിസ്തുവാം

അവനൊ പ്പം പറയാനൊരാളുമില്ല
അവനെപ്പോലരാധ്യനാരുമില്ല
അവനിൽ ശരണപ്പെട്ടാരുമേ ആരുമേ
ഒരുനാളും അലയാതെ മോദമായ്-മോദമായ്
മരുവും മരുവിലും ശാന്തമായ്

അവനിക്കു പൊതുവായ് നിറുത്തി ദൈവം
അവനേക്കൊണ്ടത്രേ നിരപ്പു തന്നു
അവനെ വിട്ടൊരുനാളും പോകുമോ-പോകുമോ
അരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോ
അവനെയോർത്തനിശം ഞാൻ പാടിടും

വരുവിൻ വണങ്ങി നമസ്ക്കരിപ്പിൻ
ഒരുമിച്ചുണർന്നു പുകഴ്ത്തിടുവിൻ
ബലവും ബഹുമാനമാകവേ- ആകവേ
തിരുമുമ്പിലർപ്പിച്ചു വീഴുവിൻ-വീഴുവിൻ
തിരുനാമമെന്നേക്കും വാഴ്ത്തുവിൻ

ആയിരങ്ങളിലും പതിനായിരങ്ങളിലും
ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ
Post Tagged with


Leave a Reply