Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആഴങ്ങൾ തേടുന്ന ദൈവം

ആഴങ്ങൾ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്റെ
അന്തരംഗം കാണും ദൈവം

കരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾ
മറപറ്റി അണയുമെൻ ചാരെ
തകരുന്ന തോണിയും ആഴിയിൽ താഴാതെ
കരപറ്റാൻ കരം നൽകും ദൈവം

ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ
ഉയർന്നെന്നെ ക്ഷണിച്ചിടും സ്നേഹം
കനിഞ്ഞെന്റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ
കടന്നെന്നെ പുണർന്നീടും ദൈവം

മനം നൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ
ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും
മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ്
കനിവുള്ളെൻ നിത്യനാം ദൈവം

പതിർ മാറ്റി വിളവേൽക്കാൻ യജമാനനെത്തുമ്പോൾ
കതിർകൂട്ടി വിധിയോതും നേരം
അവനവൻ വിതയ്ക്കുന്ന വിത്തിൻ പ്രതിഫലം
അവനായ് അളന്നീടും ദൈവം

ആഴത്തിൽ എന്നോടൊന്നിടപെടണേ
ആഴമായ് അങ്ങേ സ്നേഹിക്കുവൻ
Post Tagged with


Leave a Reply