അബ്രഹാം എന്നൊരു വൃദ്ധൻ
അബ്രഹാം എന്നൊരു വൃദ്ധൻ
യിസ്ഹാക് എന്നൊരു ബാലൻ
അവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു
ആരുമാരുമറിഞ്ഞില്ലസാറായുമറിഞ്ഞില്ല
അവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു(2)
വയസ്സകാലത്തുണ്ടായൊരു മകനാണിസ്ഹാക്ക്
അവൻ സന്തതി പെരുകീടും എന്നൊരു വാഗ്ദത്തവുമുണ്ടു
എങ്കിലും അവനെ യാഗം കഴിപ്പാൻ ദൈവം കല്പിച്ചു
ഇതെന്തൊരു കഥയാണെന്ന്
അബ്രഹാം ചോദിച്ചതുമില്ല;-
അബ്രഹാം…
വിറകും തോളിൽ വഹിച്ചു-കുമാരൻ മലമുകളേറുന്നു
പിതാവിനോടൊരു ചോദ്യം- അപ്പാ! യാഗമൃഗമെവിടെ
മകനേ! ദൈവം കരുതിക്കൊള്ളം പിതാവുരയ്ക്കുന്നു
പിന്നീടൊന്നും ചോദിച്ചില്ല മലമുകളേറുന്നു;-
അബ്രഹാ…
കല്ലുകൾകൊണ്ടാരു ബലിപീഠം അതിൽ വിറകുമടുക്കിയഹോ
തൻ മകനോടബ്രഹാം ഉടനേ ആജ്ഞാപിക്കുന്നു
കയറുക ! ബലിപീഠത്തിൽ യിസ്ഹാക് അനുസരിക്കുന്നു
കരചരണങ്ങൾ ബന്ധിക്കുന്നു കത്തി ഉയർത്തുന്നു
അപ്പൻ മകനേ യാഗം കഴിപ്പാൻ കത്തിയുയർത്തുന്നു;-
അബ്രഹാ…
പെട്ടെന്നവിടൊരുശബ്ദം “മകനോടൊന്നും ചെയ്യരുത്”
നീ ദൈവഭയമുള്ളവനെന്ന് ഇപ്പോൾ ഞാനറിയുന്നെല്ലോ
അവിടെയൊരാട്ടിൻ കുട്ടിയെ അബ്രഹാം കാണുന്നുണ്ടെല്ലോ
തൻ മകനിസഹാക്കിൻ പേർക്കതിനെ
യാഗം കഴിക്കുന്നു, അവരപ്പനും മകനും
സന്തോഷത്താൽ മടങ്ങിപ്പോരുന്നു(2);-
അബ്രഹാം…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള