Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അദ്ധ്വാനിക്കും സ്നേഹിതരെ

അദ്ധ്വാനിക്കും സ്നേഹിതരെ
ഭാരം ചുമപ്പവരെ

ആശ്വാസം നിങ്ങൾക്കിങ്ങേകിടുവാനായ്
രക്ഷകനേശു വിളിച്ചിടുന്നു
ആശയോടേശുവിൻ ചാരേ വരൂ
ആശ്വാസം നൽകുമവൻ

നിങ്ങൾ തൻക്ലേശങ്ങളേതാകിലും
പാപമോ രോഗമോ മറ്റെന്താകിലും
വിശ്വാസത്തോടെ കടന്നുവരൂ
ക്ലേശങ്ങൾ നീക്കുമവൻ

നന്മചെയ്വാൻ നിങ്ങൾക്കാശയെങ്കിലും
തിന്മയതല്ലോ ചെയ്തിടുന്നു
പാപമതിയുടെ കാരണമെ
പാപത്തെ നീക്കുമവൻ

വ്യർത്ഥവിചാരത്തിൽ വീണുലയാതെ
കർത്തനാമേശുവിലാശ്രയിപ്പിൻ
നിത്യനിരാമയ സ്വർഗ്ഗസുഖം
നിശ്ചയം നൽകുമവൻ

ഇതു സുപ്രസാദദിനം പ്രിയരെ
ഇതുതന്നെ കരുണാസമയം
കാൽവറിയിൽ പൂർത്തിയാക്കിയതാം
രക്ഷക്കായ് വന്നിടുക

അനാദിനാഥനേശുവെൻ ധനം
അത്യുന്നതൻ സുതനേ


Leave a Reply