Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അനാദിനാഥനേശുവെൻ ധനം

അനാദിനാഥനേശുവെൻ ധനം
അന്യനാം ഭൂവിലെന്നാൽ
ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ

സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം
ഉലകത്തിന്റെ സ്ഥാപനം അതിനുമുമ്പുമെൻ ധനം
ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം

പാപത്തിന്നിച്ഛകൾ പാരിൻ പുകഴ്ചകൾ
കൺമയക്കും കാഴ്ചകൾ മഞ്ചയരിൻ വേഴ്ചകൾ
ഒന്നിലുമെന്മനമേതുമേ മയങ്ങിടാ

ഇന്നുള്ള ശോധന നൽകുന്ന വേദന
വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും
വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ

കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾ
ദൈവം ചെയ്തതൊക്കെയും നന്മയ്ക്കൊന്നു തെളിയുമ്പോൾ
യുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം

അനുഗമിക്കും ഞാനേശുവിനെ
അദ്ധ്വാനിക്കും സ്നേഹിതരെ
Post Tagged with


Leave a Reply