Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ

അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ
അകംനിറഞ്ഞണമോദാലാർത്തിടുന്നേ
കർത്താവേ നീ ചെയ്ത നന്മകളെല്ലാം
നിത്യം നിത്യം ഞാൻ നിനച്ചീടുന്നേ

കർത്തനേ നിൻ കരുണകളോർത്തു പാടുന്നേ
നിത്യനേ നിൻ കൃപകളെ ധ്യാനിച്ചീടുന്നേ
എത്ര എത്ര സ്തുതിച്ചാലും പോരാ നിൻ സ്നേഹമ-
തെത്രയോ ആശ്ചര്യം എത്ര ബഹുലം… ആ

ആഴമായ കുഴിയിൽ നിന്നുയർത്തി എന്നെ
ഉറപ്പുള്ള കൻമലമേൽ നിറുത്തിചെമ്മേ
നിത്യവും പാടുവാനുത്തമഗീതങ്ങ-
ളെത്രയോ നാവിന്മേൽ പകർന്നതിനാൽ… ആ

പച്ചയായ പുൽപുറത്തു കിടത്തിടുന്നു…നിത്യം
സ്വഛമായ ജലത്തിലേക്കാനയിയ്ക്കുന്നു
എന്നെന്നും നേർവഴികാട്ടി നടത്തുന്ന
നല്ലോരിടയനാം യേശുനാഥാ… ആ

ആത്മശക്തിയാലെന്നുള്ളം നിറച്ചിടുന്നു-ഭൂവിൽ
സ്വർഗ്ഗസുഖം നിത്യമനുഭവിച്ചിടുന്നു
നിത്യമായ ഞരക്കത്താൽ ക്ഷീണിച്ചോരെന്നെ സം-
പുഷ്ടിയാനിഗ്രഹിച്ചുയർത്തിടുന്നു… ആ

അഗ്നിയുടെ അഭിഷേകം പകരണമെ
അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ
Post Tagged with


Leave a Reply