Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അഗ്നിയുടെ അഭിഷേകം പകരണമെ

അഗ്നിയുടെ അഭിഷേകം പകരണമേ
ആത്മശക്തിയാൽ എന്നെ നിറക്കേണമേ
ദൈവത്തിന്‍റെ ആത്മാവെ ഇറങ്ങിവന്ന്
നിന്റെ തിരുസഭയെ പണിയണമേ

സ്വർഗ്ഗീയ അഗ്നിയേ ശുദ്ധിചെയ്യും അഗ്നിയേ
ദഹിപ്പിക്കും അഗ്നിയേ പരിശുദ്ധ അഗ്നിയേ

ഏലിയാവെ നിറച്ചതാം ദിവ്യ അഗ്നിയേ
ബാലിനെ വീഴ്ത്തിയ ദിവ്യ അഗ്നിയേ
ദാസരിൽ ബലം തരും ദിവ്യ അഗ്നിയേ
തടസ്സങ്ങൾ നീക്കിടും ദിവ്യ അഗ്നിയേ

ദൈവസഭയിൻ പണി തടഞ്ഞീടുന്ന
സാത്താന്യ ശക്തികൾ തകർത്തീടുവാൻ
പതാളഗോപുരങ്ങൾ വീഴ്ത്തീടുവാൻ
പൂർണ്ണശക്തി പകർന്നിടും ദിവ്യ അഗ്നിയേ

പൂർണ്ണവിശുദ്ധയാം കന്യകയായ്
മണവാട്ടിയാം സഭ ഒരുങ്ങീടുവാൻ
മണവാളൻ വരവിനായ് കാത്തു നിൽപാൻ
പുതുശക്തി പകരുന്ന ദിവ്യ അഗ്നിയേ

ഉയരത്തിൻ ശക്തിയെ ധരിച്ചുകൊണ്ട്
ഉലകത്തിൻ മാനങ്ങൾ വെടിഞ്ഞിടുവാൻ
ഇളകാത്ത രാജ്യത്തിൽ വാണിടുവാൻ
ജയം തന്നു നടത്തിടും ദിവ്യ അഗ്നിയേ

അകലാത്ത സ്നേഹിതൻ ഉത്തമ
അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ
Post Tagged with


Leave a Reply